കുടുംബയോഗ കലണ്ടർ പ്രകാശനം ചെയ്തു.
ചെറുപുഴ : പാമ്പയ്ക്കൽ കുടുംബയോഗ കലണ്ടർ രക്ഷാധികാരി ഫാ.തോമസ് പാമ്പയ്ക്കൽ ആയ്യന്നൂർ പള്ളി അങ്കണത്തിൽ വച്ച് പ്രകാശനം ചെയ്തു.
പാമ്പയക്കൽ കുടുംബയോഗം രക്ഷാധികാരിയും കുടുംബ ചരിത്ര രജിയിതാവുമായ ഫാ.ജോസഫ് പാമ്പയ്ക്ക് ലിന്റെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ സഹോദര പുത്രൻ ഗ്രെയിസിന്റെ സ്പോൺസർഷിപ്പിൽ ഡോ. അനൂപ് പാമ്പയ്ക്കലിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ കലണ്ടർ ആണ് 9 – 1 – 2022 – ന് രാവിലെ 9.15 ന് പ്രകാശനം ചെയ്തത്.
കുടുംബയോഗ ഭാരവാഹികളായ ശ്രീ ബിജോയ് , അപ്പച്ചൻ, തോമസ്, അനൂപ്, ബിജു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
തുടർന്ന് ചെറുപുഴ , പാലാ വയൽ, ആലക്കോട്, കരുവഞ്ചാൽ, ഇരിട്ടി ഭാഗങ്ങളിലെ പാമ്പയ്ക്കൽ കുടുംബങ്ങൾ സന്ദർശിച്ച് കലണ്ടർ വിതരണം ചെയ്തു.